വടകര: കടലും കടൽ സമ്പത്തും വൻകിട കുത്തകകൾക്ക് അടിയറ വെക്കരുത് മുൻ മന്ത്രിയും ആർ ജെ ഡി സംസ്ഥാന ജന. സെക്രട്ടറിയുമായ ഡോ. നീല ലോഹിതദാസ് നാടാർ.
മണൽ ഖനനവും ടെൻഡർ നടപടികളും കേന്ദ്ര സർക്കാർ നിർത്തിവെക്കണം. കടൽ മണൽ ഖനനത്തിനെതിരെ വടകര ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ ജനത മത്സ്യത്തൊഴിലാളി യൂണിയൻ എച്ച് എം എസിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബേബി കുര്യാടി അധ്യക്ഷത വഹിച്ചു.
എ ടി ശ്രീധരൻ, അഡ്വ. സി വിനോദ്,
പ്രസാദ് വിലങ്ങിൽ, സി കുമാരൻ, പി കെ കുഞ്ഞിക്കണ്ണൻ, ഇസ്മയിൽ ചാലിയം, രാജൻ കൊളാവിപ്പാലം, ചെറിയാവി സുരേഷ്ബാബു, എം ടി കെ ഭാസ്കരൻ പ്രസംഗിച്ചു. എം വി പവിത്രൻ സ്വാഗതവും എം പി മോഹനൻ നന്ദിയും പറഞ്ഞു.
Discussion about this post