

പയ്യോളി: അന്താരാഷ്ട്ര കൃഷ്ണാവബോധ സമിതി (ഇസ്കോൺ) ഗുരുവായൂരിന് കീഴിൽ പ്രവർത്തിക്കുന്ന പയ്യോളി ഹരേ കൃഷ്ണ സത്സംഗം നാമഹട്ട സമർപ്പണവും ഭക്തിവിനോദ സ്വാമി മഹാരാജിന് സ്വീകരണവും സംഘടിപ്പിച്ചു. നാമഹട്ടയുടെ സമർപ്പണം ഇസ്കോൺ ജി ബി സി സൗത്ത് ഇന്ത്യൻ സോണൽ സെക്രട്ടറി ഭക്തിവിനോദ സ്വാമി മഹാരാജ് ഭദ്രദീപം കൊളുത്തി നിർവഹിച്ചു.


ഉത്തരകേരള സൂപ്പർവൈസർ സുധീർ ചൈതന്യ ദാസ്, ഇസ് കോൺബുക്ക് ഡിസ്ട്രിബ്യൂട്ടർ വിജയ മുകുന്ദ ദാസ് ബ്രഹ്മചാരി, സെക്രട്ടറി വിവേക് എന്നിവർ മഹാരാജിനെ അനുഗമിച്ചു. പയ്യോളി സത്സംഗം പ്രസിഡന്റ് ബലറാം പ്രാണ ദാസ് സ്വാഗതം പറഞ്ഞു. പ്രഭാഷണം, ഭാഗവതം, ഭഗവത് ഗീത ഗ്രന്ഥങ്ങൾ വിതരണവും ഭക്തരുടെ നാമസങ്കീർത്തനവും പ്രസാദ വിതരണവും നടന്നു.



Discussion about this post