

കൂടരഞ്ഞി: ഹിറ്റാച്ചി മറിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. ഉറുമി പദ്ധതിയുടെ മുകളിലായി പൂവാറൻ തോട് റോഡിലാണ് ഹിറ്റാച്ചി മറിഞ്ഞ് അപകടമുണ്ടായത്. ലോറിയിൽ കൊണ്ടുപോവുകയായിരുന്ന ഹിറ്റാച്ചി, ലോറി കേടായതിനെ തുടർന്ന് അതിൽ നിന്ന് ഇറക്കാൻ ശ്രമിക്കുന്നതിനിടയിൽ ബെൽറ്റ് പൊട്ടി മറിയുകയായിരുന്നു.

സമീപത്തുണ്ടായിരുന്നവർ ഓടി മാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇതോടെ, പൂവാറൻ തോട് റോഡിൽ ഗതാഗത തടസ്സമുണ്ടായി.
കെ എസ് ഇ ബിയുടെ പ്രവൃത്തിക്ക് വേണ്ടി കൊണ്ടുപോയ ഹിറ്റാച്ചി ആണ് മറിഞ്ഞത്. പിന്നീട് ഹിറ്റാച്ചി മാറ്റി ഗതാഗതം പുന:സ്ഥാപിച്ചു.

Discussion about this post