ബംഗളൂരു: ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഹൈക്കോടതി പരിഗണിക്കുന്നത് തുടരുന്ന സാഹചര്യത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളജുകള്‍ ഫെബ്രുവരി 16 വരെ അടച്ചിടുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു.
ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സര്‍വകലാശാലകളും ഡിപ്പാര്‍ട്ട്‌മെ ന്‍റ് ഓഫ് കൊളീജിയറ്റ് ആന്‍ഡ് ടെക്‌നിക്കല്‍ എജ്യുക്കേഷന് (ഡി.സി.ടി.ഇ) കീഴിലുള്ള കോളജുകളും അടച്ചിടും.
ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താന്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.11, 12 ക്ലാസുകളിലേക്കുള്ള പ്രീ-യൂണിവേഴ്‌സിറ്റി കോളജുകള്‍ സംബന്ധിച്ച് സര്‍ക്കാര്‍ ഇതുവരെ വ്യക്തമായ നിര്‍ദ്ദേശം നല്‍കിയിട്ടില്ല.
Discussion about this post