തിരുവനന്തപുരം: ഇസ്ലാം ചരിത്രത്തില്‍ സ്ത്രീകള്‍ ഹിജാബിന് എതിരായിരുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കര്‍ണാടകയിലെ ഹിജാബ് വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു ഗവര്‍ണര്‍.
പ്രവാചകന്‍മാരുടെ കാലം മുതല്‍ക്കെ ഹിജാബിനെ എതിര്‍ത്തിരുന്നു. ദൈവം നല്കിയ സൗന്ദര്യം മറച്ചുവയ്ക്കില്ലെന്ന് ഒന്നാം തലമുറയിലെ സ്ത്രീകള്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൗന്ദര്യം മറച്ചുവയ്ക്കുകയല്ല, പകരം സൗന്ദര്യം തന്ന ദൈവത്തോട് നന്ദി പറയുകയാണ് വേണ്ടത് എന്നും ഗവര്‍ണര്‍ പറഞ്ഞു.
അതേസമയം, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മത വസ്ത്രങ്ങള്‍ വിലക്കിക്കൊണ്ടുള്ള കര്‍ണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. തിങ്കളാഴ്ച ഉച്ചയ്ക്ക് ഹര്‍ജികളില്‍ തുടര്‍വാദം കേള്‍ക്കുമെന്നും അതുവരെ മതവസ്ത്രങ്ങള്‍ ധരിക്കുന്നതില്‍ നിര്‍ബന്ധം പിടിക്കരുതെന്നുമാണ് ഇന്നലെ ഹൈക്കോടതിയുടെ ഫുള്‍ ബെഞ്ച് നിര്‍ദേശിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സമാധാനത്തോടെ പ്രവര്‍ത്തിക്കണമെന്നും ഹര്‍ജികളില്‍ എത്രയും വേഗം തീര്‍പ്പാക്കുമെന്നും ബെഞ്ച് അറിയിച്ചു.
Discussion about this post