കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം അനന്തമായി നീട്ടാനാവില്ലെന്ന് ഹൈക്കോടതി. തുടരന്വേഷണം ഇപ്പോൾ തന്നെ രണ്ട് മാസം പിന്നിട്ടു. മാർച്ച് ഒന്നിന് അന്തിമ റിപ്പോർട്ട് നൽകിക്കൂടെയെന്ന് പ്രോസിക്യൂഷനോട് കോടതി ചോദിച്ചു.
ഈ കേസിന് എന്താണ് പ്രത്യേകത? ഒരാളുടെ മൊഴി അന്വേഷിക്കാൻ ഇത്രയും സമയം എന്തിനെന്നും കോടതി ചോദിച്ചു. വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതി നാല് തവണ സമയം നീട്ടി നൽകിയെന്നും കോടതി ചൂണ്ടിക്കാട്ടി.
തുടരന്വേഷണം അന്തിമഘട്ടത്തിലാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ചില ഡിജിറ്റൽ തെളിവുകൾ കൂടി പരിശോധിക്കാനുണ്ട്. തുടരന്വേഷണത്തിന് നിയമ തടസമില്ല. കോടതി സമയപരിധി നിശ്ചയിച്ചാലും എതിർപ്പില്ലെന്നും പ്രോസിക്യൂഷൻ പറഞ്ഞു.
Discussion about this post