കൊച്ചി: ഓള് ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ സ്റ്റേജ് ക്യാരേജായി ഓടിക്കാനാവില്ലെന്ന് ഹൈക്കോടതി. നിയമലംഘനമുണ്ടായാല്‍ പിഴ ഈടാക്കാമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കൊല്ലം സ്വദേശികള്‍ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്. റോബിന് ബസ്സിനും റോബിന്റെ പാത പിന്തുടര്‍ന്ന മറ്റു ബസ്സുകള്‍ക്കും പുതിയ ഉത്തരവ് തിരിച്ചടിയാവും.
കൊല്ലത്തുനിന്നും കോട്ടയത്തുനിന്നും ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്തിയ ബസ്സുടമകളാണ് മോട്ടോര്‍ വാഹനവകുപ്പ് പിഴയീടാക്കിയതിനെതിരേ ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹര്‍ജി പരിഗണിക്കവെയാണ് കോടതി നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്. ചട്ടങ്ങള്‍ ലംഘിച്ച് സര്‍വീസ് നടത്തുന്ന ഓള് ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ക്ക് മോട്ടോര്‍ വാഹനവകുപ്പിന് പിഴയീടാക്കാമെന്നും ഉത്തരവില്‍ പറയുന്നു.
അതിനിടെ റോബിന് ബസ് നടത്തിപ്പുകാരനായ ഗിരീഷിന് ചെക്ക് കേസില്‍ കോടതി ജാമ്യമനുവദിച്ചു. 2012-ലെ വണ്ടിച്ചെക്കു കേസില്‍ ഞായറാഴ്ച ഉച്ചയോടെയാണ് ഗിരീഷിനെ കോടതി വാറണ്ടിന്റെ അടിസ്ഥാനത്തില്‍ പാലാ പോലീസ് അറസ്റ്റുചെയ്തതിരുന്നത്.
Discussion about this post