റോത്താഡായിരുന്നു വാഹനം ഓടിച്ചിരുന്നത്. വഴിയാത്രക്കാരിയായിരുന്ന ഒരു യുവതിയുടെ മുകളിലേക്കാണ് കാര്‍ മറിഞ്ഞത്. മൂവരെയും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയവര്‍ ആശുപത്രിയിലെത്തിച്ചു. എന്നാൽ ഗായത്രിയും 38 കാരിയായ വഴിയാത്രക്കാരിയും സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ റാത്തോഡും മരിച്ചു.
ഡോളി ഡിക്രൂസ് എന്ന ഗായത്രി തന്റെ യൂട്യൂബ് ചാനലിലൂടെയും ഇൻസ്റ്റഗ്രാമിലൂടേയുമാണ് പ്രശസ്തിയിൽ എത്തിയത്. സോഷ്യൽ മീഡിയ സെലിബ്രിറ്റി ആയതിന് പിന്നാലെയാണ് വെബ് സീരീസായ ‘മാഡം സാര്‍ മാഡം’ ആന്തേയിൽ അഭിനയിക്കാനുള്ള അവസരം ലഭിക്കുന്നത്. ഇതു കൂടാതെ നിരവധി ഷോർട്ട് ഫിലിമിലും താരം അഭിനയിച്ചിട്ടുണ്ട്. ഗായത്രിയുടെ അപ്രതീക്ഷിത വിയോഗം സോഷ്യൽ മീഡിയയേയും തെലുങ്ക് സിനിമയിലുള്ളവരേയും ഞെട്ടിച്ചിരിക്കുകയാണ്.

Discussion about this post