

കൊയിലാണ്ടി: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കൊയിലാണ്ടി താലൂക്കിൽ ജാഗ്രതാ നിർദ്ദേശം നൽകി.ഇതിൻ്റെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോള് റൂം പ്രവര്‍ത്തന സജ്ജമായതായി താലൂക്ക് ഭരണകൂടം അറിയിച്ചു.

31 വില്ലേജുകളിലും കടലോരത്തോട് ചേര്‍ന്ന ചെങ്ങോട്ടുകാവ്, ചേമഞ്ചേരി, തിക്കോടി, മൂടാടി, കൊയിലാണ്ടി, പയ്യോളി നഗരസഭകളിലെയും മത്സ്യതൊഴിലാളികൾക്ക് കടലില്‍ പോകരുതെന്ന് കർശന നിര്‍ദ്ദേശം നൽകി.

താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ വീടുകളില്‍ വെള്ളം കയറിയാല്‍ ബന്ധുവീടുകളിലേക്ക് മാറ്റി താമസിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, വിയ്യൂർ വില്ലേജിലെ കോമത്ത് താഴെ ഭാഗത്ത് ഒന്നര മീറ്റർ ഉയരത്തിൽ വെള്ളം കയറി. ദേശീയപാത ബൈപാസ് നിർമാണം നടക്കുന്ന ഭാഗമാണ് വെള്ളത്തിലായത്.

ഉടൻ വെള്ളക്കെട്ട് നീക്കം ചെയ്യാൻ ദേശീയപാതാ അതോറിറ്റിക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
അടിയന്തര സാഹചര്യത്തില്‍ കണ്ട്രോള് റൂം നമ്പറുമായി ബന്ധപ്പെടാം: 0496 2620235.

Discussion about this post