ന്യൂഡൽഹി: ഡൽഹിയിൽ ഇന്ന് രാവിലെ മുതൽ ആരംഭിച്ച കനത്ത മഴയിൽ പലയിടത്തും റോഡിലേക്ക് മരങ്ങൾ കടപുഴകി വീണു. നഗരത്തിൽ പലയിടത്തും വൈദ്യുതി മുടങ്ങി. മൂന്നോളം മതിലുകൾ തകർന്നു വീണ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇന്ന് പകൽ തലസ്ഥാനനഗരിയിൽ കനത്ത മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. നഗരത്തിന്‍റെ കേന്ദ്രഭാഗങ്ങളിൽ പൊടിക്കാറ്റും, മണിക്കൂറിൽ 60-90 കിലോമീറ്റർ വേഗതയിൽ ആഞ്ഞടിക്കുന്ന കാറ്റും വീശാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
Thundershower with moderate intensity rain and gusty winds with speed of 60-90 Km/h would continue to occur over and adjoining areas of entire Delhi and NCR ( Loni Dehat, Hindon AF Station, Bahadurgarh, Ghaziabad, Indirapuram, Chhapraula, Noida, Dadri, Greater Noida, Gurugram,
— India Meteorological Department (@Indiametdept) May 23, 2022
കാലാവസ്ഥ മോശമാകുന്ന സാഹചര്യം വിമാനത്താവളത്തിന്‍റെ പ്രവർത്തനങ്ങളെയും ബാധിക്കുമെന്ന് അധികൃതർ അറിയിച്ചു. വിമാനത്തിന്‍റെ സമയക്രമീകരണങ്ങളിൽ മാറ്റമുണ്ടോ എന്ന് യാത്രക്കാർ പരിശോധിക്കണമെന്നും മുന്നറിയിപ്പുണ്ട്.
Discussion about this post