പനജി : ഗോവയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്കി കൊണ്ട് എം എല്‍ എ മാര്‍ കൂട്ടത്തോടെ ബി ജെ പി യിലേക്ക്. പ്രതിപക്ഷ നേതാവ് ഉള്‍പ്പടെ എട്ട് എം എല്‍ എ മാരാണ് ബി ജെ പി യില്‍ ചേരുന്നത്. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ സദാനന്ദ് ഷേത് തനവാഡെയാണ് ഇക്കാര്യം അറിയിച്ചത്. പ്രതിപക്ഷ നേതാവ് മൈക്കിള്‍ ലോബോ എം എല്‍ എ മാരുടെ യോഗം ചേര്‍ന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷിയെ ബിജെപിയില്‍ ലയിപ്പിക്കാന്‍
തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത് അടക്കമാണ് ബി ജെ പി യില്‍ ചേരുന്നത്. ഗോവയില്‍ കോണ്‍ഗ്രസിന് ആകെ 11 എം എല്‍ എ മാരാണ് ഉള്ളത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഭാരത് ജോഡോ യാത്ര നടത്തുന്ന വേളയിലാണ് കോണ്‍ഗ്രസ് ഗോവയില്‍ വീണ്ടും തിരിച്ചടി നേരിടുന്നത്.
Discussion about this post