ബഹ്റൈൻ: ഹൃദയാഘാതം കാരണം പയ്യോളി കീഴൂർ സ്വദേശിയായ യുവാവ് ബഹ്റൈനിൽ അന്തരിച്ചു. കോഴിക്കോട് പയ്യോളി കീഴൂർ തുറശ്ശേരിക്കടവ് മാവിലാം പുനത്തിൽ മുഹമ്മദ് ഫായിസ് (35) ആണ് മരിച്ചത്.
ബഹ്റൈൻ ഡൂബ്ലിയിലെ താമസ സ്ഥലത്ത് ഉറക്കത്തിലാണ് ഹൃദയാഘാതമുണ്ടായതെന്നാണ് വിവരം.
സല്‍മാനിയ മെഡിക്കല്‍ സെന്ററില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിൻ്റെയും കോഴിക്കോട് ജില്ലാ പ്രവാസി ഫോറത്തിൻ്റെയും മറ്റു സാമൂഹ്യ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
കുടുംബം സന്ദര്‍ശക വിസയില്‍ ബഹറിനില്‍ ഉണ്ട്. ഭാര്യ: അംജത. മക്കൾ: സെറ, ഇസിൻ തുറശ്ശേരി കടവിലെ അബ്ദുറഹ്മാൻ്റെയും പരേതയായ ആമിനയുടെയും മകനാണ്.
Discussion about this post