പയ്യോളി: കൊളാവിപ്പാലം – അയനിക്കാട് സ്നേഹതീരം റെസിഡൻസ് അസോസിയേഷൻ നേതൃത്വത്തിൽ ‘ആരോഗ്യം സമ്പത്ത്, അശ്രദ്ധ ആപത്ത്’ ആരോഗ്യ അവബോധ സെമിനാർ സംഘടിപ്പിച്ചു. പയ്യോളി നഗരസഭാധ്യക്ഷൻ വി കെ അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. ഡോ. എസ് ബി സബിൻ ലാൽ മുഖ്യാതിഥിയായിരുന്നു.
പ്രസിഡൻ്റ് രാജൻ കൊളാവിപ്പാലം അധ്യക്ഷത വഹിച്ചു. ജീവതാളം പരിശീലകൻ കെ വി സത്യൻ പവർ പോയിൻ്റ് പ്രസൻ്റേഷൻ സഹായത്തോടെ ക്ലാസെടുത്തു. നഗരസഭാംഗം ചെറിയാവി സുരേഷ് ബാബു, നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ ടി പി പ്രജീഷ് കുമാർ, ആശാ വർക്കർ കെ വി സീമ, എം ടിനാണു പ്രസംഗിച്ചു.
വയനാട് ദുരന്തത്തിൽ അനുശോചിച്ച് ജോ. സെക്രട്ടറി എം ടി സജിത്ത് കുമാർ പ്രമേയം അവതരിപ്പിച്ചു.സെമിനാറിൽ പങ്കെടുത്തവരിൽ നിന്നും നറുക്കെടുപ്പിലൂടെ കണ്ടെത്തിയ വി നാരായണൻ, പി കെ ഗീത എന്നിവർക്ക് ഗ്ലൂക്കോമീറ്റർ സമ്മാനമായി നൽകി. സെക്രട്ടറി പ്രകാശ് പയ്യോളി സ്വാഗതവും ട്രഷറർ എം പി മോഹനൻ നന്ദിയും പറഞ്ഞു.
Discussion about this post