തൃശൂര്‍: പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ചാലക്കുടി ട്രൈബല്‍ ഡവലപ്പ്മെന്‍റ് ഓഫീസില്‍ പട്ടികവര്‍ഗ ഹെല്‍ത്ത് പ്രമോട്ടര്‍മാരുടെ കരാര്‍ അടിസ്ഥാനത്തിലുള്ള ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള പട്ടികവര്‍ഗ യുവതി -യുവാക്കള്‍ക്ക് അപേക്ഷിക്കാം. പി വി ടി ജി, അടിയ, പണിയ, മല പണ്ടാര വിഭാഗങ്ങള്‍ക്ക് എട്ടാം ക്ലാസ് യോഗ്യത മതിയാകും. നഴ്സിംഗ്, പാരാമെഡിക്കല്‍ കോഴ്സ് പഠിച്ചവര്‍ക്കും, ആയുര്‍വേദം പാരമ്പര്യ വൈദ്യം എന്നിവയില്‍ പ്രാവീണ്യം നേടിയവര്‍ക്കും മുന്‍ഗണന ലഭിക്കും.
പ്രായപരിധി 20 നും 35 നും മധ്യേയാണ്.
പ്രതിമാസ ശമ്പളം ടി.എ ഉള്‍പ്പെടെ 13,500 രൂപ.
ഉദ്യോഗാർഥികള്‍ക്ക് www.cmdkerala.net , www.stdd.kerala.gov.in എന്നീ വെബ്സൈറ്റ് മുഖേന അപേക്ഷ സമര്‍പ്പിക്കാം.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 28 വൈകീട്ട് 5.00 മണി.
എഴുത്തു പരീക്ഷയുടെയും നേരിട്ടുള്ള അഭിമുഖത്തിന്‍റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം.
ഫോൺ: 0480 2706100, 9496070362
Discussion about this post