തിരുവനന്തപുരം: ആരോഗ്യവകുപ്പിനെ അധിക്ഷേപിക്കുന്ന തരത്തിൽ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന ആരോപണവുമായി മന്ത്രി വീണാ ജോർജ്. ഇത്തരം പ്രചാരണത്തിന് പിന്നില്‍ ആരോഗ്യവകുപ്പിലെ ചിലരാണെന്നും മന്ത്രി പറഞ്ഞു. ആരോഗ്യവകുപ്പ് ഏറ്റവും മോശം വകുപ്പെന്ന ചീഫ് സെക്രട്ടറിയുടെ പരാമർശത്തിന് പിന്നാലെയാണ് പ്രതികരണവുമായി മന്ത്രി രംഗത്ത് വന്നത്.
ഇരുപതും മുപ്പതും വർഷം മുൻപുള്ള ചില കേസുകളുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ചീഫ് സെക്രട്ടറിയുടെ അഭിപ്രായം. ആരോഗ്യ വകുപ്പിൽ മൊത്തം പ്രശ്നമാണെന്ന് വരുത്തി തീർക്കാനുള്ള അജണ്ടയോടെയുള്ള പ്രവർത്തനം നടക്കുന്നതായും മന്ത്രി കുറ്റപ്പെടുത്തി.
ആരോഗ്യവകുപ്പിലെ അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തെയാണ് ചീഫ് സെക്രട്ടറി വിമർശിച്ചത്. കോടതിയിലെ കേസുകൾ, സ്ഥലംമാറ്റം, അച്ചടക്ക നടപടികൾ, സീനിയോറിറ്റി ലിസ്റ്റ്, അവധി പുനഃക്രമീകരണം എന്നിവയിലടക്കം വീഴ്ചയുണ്ടായെന്നാണ് ചീഫ് സെക്രട്ടറി പറഞ്ഞത്.
Discussion about this post