തിക്കോടി : പള്ളിക്കര സെൻട്രൽ എൽ പി സ്കൂളിൽ ഹെൽത്ത് ക്ലബ്ബ് ഉദ്ഘാടനവും, മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. മലബാർ മെഡിക്കൽ കോളേജും, ഹെൽത്ത് ക്ലബ്ബും സംയുക്തമായിട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പരിപാടി ഡോ. അശ്വനി ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകൻ പ്രദീപ്കുമാർ അധ്യക്ഷത വഹിച്ചു. എം എം
സി പ്രതിനിധി ഡോ. ശരത്ത്, സി കെ പ്രവീൺകുമാർ, സോഷ്യൽ വർക്കർ അനുശ്രീ, ഹെൽത്ത് ക്ലബ്ബ് കൺവീനവർ ഷാഹിദ എന്നിവർ പ്രസംഗിച്ചു. കുട്ടികൾക്ക് മഴക്കാല രോഗങ്ങളെ കുറിച്ചുള്ള ക്ലാസും മെഡിക്കൽ ചെക്കപ്പും നടത്തി.
Discussion about this post