പയ്യോളി: ദേശീയപാതയിൽ ക്രിസ്ത്യൻ പള്ളിക്ക് സമീപം ഇന്നോവ യാത്രക്കാരെ തടഞ്ഞു നിർത്തി തട്ടിക്കൊണ്ടു പോയതായി പരാതി. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. പയ്യോളി ദേശീയപാതയിൽ ക്രിസ്ത്യൻ പള്ളിക്ക് സമീപത്ത് ഇന്നോവ തടഞ്ഞുനിർത്തി കാറിൽ എത്തിയ മറ്റൊരു സംഘം ഇവരെ ഭീഷണിപ്പെടുത്തുക യായിരുന്നു. ഇന്നോവ കാർ ഓടിച്ചിരുന്ന മലപ്പുറം വേങ്ങര സ്വദേശി പുളിക്കൽ വീട്ടിൽ
വേണുഗോപാലന്റെ മകൻ വിഷ്ണു (27) നെ തോക്ക് കൊണ്ട് തലക്ക് അടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. മലപ്പുറം വേങ്ങരയിൽ നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്നോവ വാഹനം പൂർണമായി പരിശോധിച്ച ശേഷം സംഘം സ്ഥലം വിട്ടു എന്നാണ് പറയുന്നത്. ഇന്നോവ വാഹനത്തിന്
ചില്ലും അക്രമിസംഘം തകർത്തതായി പറയുന്നു. ആളുമാറി അക്രമിച്ചു എന്നാണ് ഇന്നോവ യാത്രക്കാർ പോലീസിൽ നൽകുന്ന വിവരം. എന്നാൽ സംഭവത്തിൽ ദുരൂഹത ഉള്ളതായാണ് പോലീസിന്റെ നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി ഡി വൈ എസ് പി ഹരിപ്രസാദ് സ്ഥലത്ത് എത്തിയിട്ടുണ്ട്.
Discussion about this post