അടിമാലി: വാളറയില്‍ ഫെയ്സ്ബുക്കില്‍ ലൈവ് ഇട്ടശേഷം യുവാവ് സ്വന്തം വീടിന് തീയിട്ടു. വാളറ ദേവിയാര്‍ കോളനിയില്‍ പുത്തന്‍പുരയില്‍ ഡോമിനിക് കുട്ടിയുടെ വീടിനാണ് മകന് ഡാന്‍ലിന്‍ തീവെച്ചത്. വീടും വീട്ടുപകരണങ്ങളും ഭാഗികമായും കത്തി നശിച്ചു.
പത്താം മൈലില്‍ വര്‍ഷോപ്പ് നടത്തുന്നയാളാണ് ഡാന്‍ലിന്‍. തീയിടുമ്പോള്‍ വീട്ടിനുള്ളില്‍ ആളില്ലായിരുന്നു. മാനസിക പ്രശ്നങ്ങള്‍ ഉള്ളയാളാണ് ഡാന്‍ലിന്‍ എന്ന് പറയുന്നു. അടിമാലിയില്‍ നിന്നുള്ള അഗ്നി രക്ഷാസേന എത്തിയാണ് തീ കെടുത്തിയത്. സംഭവത്തില്‍ പരാതിയില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു.
Discussion about this post