വടി കൊടുത്ത് അടി വാങ്ങുകയെന്ന് കേട്ടിട്ടുണ്ടോ..?, പോട്ടെ, ചവുട്ടി കടിപ്പിക്കുക എന്നായാലോ…? അത്തരമൊരു വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണിപ്പോൾ. തെരുവുനായകളെ ഭയന്ന് ഒറ്റയ്ക്കുള്ള യാത്ര പോലും മുടങ്ങിയിരിക്കുകയാണ് പലരുടെയും.
കഴിഞ്ഞ രണ്ടു മാസങ്ങളിലായി തെരുവ് നായകളുടെ കടിയേറ്റ വാർത്തകൾ കൊണ്ട് നിറഞ്ഞിരുന്നു ഓൺലൈൻ – പ്രിൻ്റഡ് – ദൃശ്യമാധ്യമങ്ങൾ. പൊലിപ്പിച്ചും പെരുപ്പിച്ചും നായകളെ ഭീകരജീവികളായി പ്രഖ്യാപിക്കാനുള്ള മത്സരമായിരുന്നു, വാർത്തായിടത്തിൽ.
ഇവിടെ ഒരു പാവം തെരുവുനായയുടെ വീഡിയോ ആണ് വൈറൽ ആയത്. കുന്നമംഗലത്തു നിന്നാണെന്ന് പറയുന്നു. പക്ഷെ വ്യക്തതയില്ല. വീഡിയോ തുടങ്ങുമ്പോൾ ഒരു തെരുവിൽ ശാന്തനായി നിൽക്കുന്ന ഒരു നായയെയാണ് കാണുന്നത്.
പെട്ടെന്ന് എതിരേ വന്ന ഒരു ചെറുപ്പക്കാരൻ കാലുകൊണ്ട് നായയുടെ മുഖത്ത് ഒരു അടി. എന്നിട്ട് കൂളായി നടന്നു നീങ്ങുന്നു. അടിയുടെ ഞെട്ടലിൽ നിന്ന് മുക്തനായ നായയുടെ അഭിമാനബോധമുണർന്നു. അടിച്ചയാളെ ലക്ഷ്യമാക്കി പിന്നാലെ ഓടി….
പിന്നെ നടന്നതൊക്കെ ഭീകരമായിരുന്നു.. നേരിൽ കാണുന്നതിന് വീഡിയോ കാണുക….
വീഡിയോ ക്ലിക്ക് ചെയ്യുക…
Discussion about this post