ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ടിന്റെ റാലിക്കിടെയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. ഈരാറ്റുപേട്ട സ്വദേശി അന്‍സാറിനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. മതസ്പർദ വളർത്തുന്ന കുറ്റം ചെയ്തതിനാണ് കേസ്. കുട്ടിയെ കൊണ്ടുവന്നവരും സംഘാടകരുമാണ് പ്രതികള്‍. റിലിയിൽ കുട്ടിയെ ചുമലിലേറ്റിയ ആളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
അതേസമയം, ആലപ്പുഴയിൽ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ ഒരു കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ആലപ്പുഴ സൗത്ത് പൊലീസാണ് അന്വേഷണം നടത്തുന്നത്. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം രഹസ്യാന്വേഷണ വിഭാഗം നേരത്തെ അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണം.
ആലപ്പുഴ നഗരത്തിൽ ശനിയാഴ്ച നടന്ന പരിപാടിക്കിടെ 10 വയസുപോലും തോന്നിക്കാത്ത കുട്ടി മറ്റൊരാളുടെ ചുമലിൽ ഇരുന്ന് പ്രകോപന മുദ്രാവാക്യം വിളിക്കുന്നതും മറ്റുള്ളവർ ഏറ്റുവിളിക്കുന്നതും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മനഃപൂർവം പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോ ഇതെന്നാണ് പൊലീസ് പരിശോധിക്കുന്നത്.
Discussion about this post