കൊയിലാണ്ടി: കൊയിലാണ്ടി സി.ഐ എൻ.സുനിൽകുമാറിന്. ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ എസ്.ഐ.എം.എൻ.അനൂപ് ,എ എസ്.ഐ.അഷറഫ്, സി.പിഒമാരായ കെ.സോജൻ,സിനു രാജ്.തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനക്കിടെ ഹാഷിഷ് ഓയിൽ പിടികൂടി.
പെരുവട്ടൂർ ഇയ്യഞ്ചേരി മുക്കിൽ വെച്ച് ‘KL 56 ‘ടി. 91 45 ,ആക്ടീവ സ്കൂട്ടറിൽ കടത്തുകയായിരുന്ന ആറര ഗ്രാം ഹാഷിഷ് ഓയിൽ ആണ് പിടികൂടിയത്.സ്കൂട്ടർ ഓടിച്ചിരുന്ന കൊയിലാണ്ടി കുറുവങ്ങാട് വല്ലത്ത് ഹൗസിൽ (അൽ തൗഖ) കെ. മുഹമ്മദ് ആരിഫ് (30) പോലീസ് അറസ്റ്റ് ചെയ്തു.ഹാഷിഷ് കത്തിക്കാൻ ഉപയോഗിക്കുന്ന പേപ്പറുകളും പിടികൂടിയിട്ടുണ്ട്. ചെറിയ മൂന്നു ബോട്ടിലുകളിലാണ് ഹാഷിഷ് ഉണ്ടായിരുന്നത്. ഇതിൻ്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. പിന്നിൽ വൻ ലഹരി മാഫിയാ സംഘമുണ്ടെന്ന് പോലീസ് സംശയിക്കുന്നു.
Discussion about this post