മണിയൂർ: ഹരിയാന പോലീസ് പ്രതിയെ തേടി മണിയൂരിൽ. മണിയൂർ പഞ്ചായത്തിലെ മന്തരത്തൂർ പയന് മലയിലാണ് വടകര പോലീസിൻ്റെ സഹായത്തോടെ തിരച്ചിൽ നടക്കുന്നത്.
തോടന്നൂർ ടൗണിൽ പാനിപൂരി വിൽപന നടത്തുന്ന യു പി സ്വദേശി നൂർ ഹസ്സനെ തിരഞ്ഞാണ് ഹരിയാന പോലീസ് എത്തിയത്. ഇന്ന് രാവിലെ ഇയാളെ അന്വേഷിച്ച് പോലീസ് എത്തിയതോടെ പയന് മലയിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് മണിക്കൂറുകളായി തിരച്ചിൽ തുടരുകയാണ്. വടകര, ഹരിയാന പോലീസിനൊപ്പം നാട്ടുകാരും തിരച്ചിലിന് സഹായിക്കുന്നുണ്ട്.
Discussion about this post