തിക്കോടി: മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി തിക്കോടി ഗ്രാമ പഞ്ചായത്തിൽ ഹരിത സഭ സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം പി ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് അധ്യക്ഷത വഹിച്ചു. മാലിന്യമുക്ത ഗ്രാമ പ്രഖ്യാപനം പ്രസിഡന്റ് നടത്തുകയും തെളിനീരൊഴുകുന്ന ഹരിത സമൃദ്ധിയുള്ള നാട് എന്ന ലക്ഷ്യത്തിലെത്താൻ ‘നാട്ടുപൂഞ്ചോല’ പദ്ധതി ആസൂത്രണം ചെയ്യും. സ്ഥിരം സമിതി അധ്യക്ഷ കെ പി ഷക്കീല പ്രവർത്തന അവലോകന റിപ്പോർട്ട് അവതരിപ്പിച്ചു. റിപ്പോർട്ട് ക്ലീൻ അംബാസിഡറായ ശ്യാമിലിക്ക് സോഷ്യൽ ഓഡിറ്റിങ്ങിനുവേണ്ടി കൈമാറി.
സ്ഥിരം സമിതി അധ്യക്ഷൻ ആർ വിശ്വൻ ഹരിത കർമ്മ സേനാംഗങ്ങളെ അനുമോദിച്ചു. പഞ്ചായത്ത് സെക്രട്ടറി പരിസ്ഥിതി ദിന സന്ദേശം വായിച്ചു. ഹരിത സഭാ കോർഡിനേറ്റർ ഭാസ്കരൻ തിക്കോടി ഗ്രൂപ്പ് ചർച്ചയ്ക്ക് നേതൃത്വം നൽകി. ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷൻ ബിജു കളത്തിൽ, പ്രനില സത്യൻ, എൻ എം ടി അബ്ദുള്ളക്കുട്ടി, വി കെ അബ്ദുൾ മജീദ്, സന്തോഷ് തിക്കോടി, വിബിത ബൈജു, ബിനു കാരോളി, സി കെ ജയകൃഷ്ണൻ, സൗജത്ത്, സുവീഷ് പള്ളിത്താഴ, ജിഷ കാട്ടിൽ, എം കെ സിനിജ, പി വി റംല പ്രസംഗിച്ചു. വൈസ് പ്രസിഡൻ്റ് രാമചന്ദ്രൻ കുയ്യണ്ടി സ്വാഗതവും അസി. സെക്രട്ടറി അനീഷ് നന്ദിയും പറഞ്ഞു.
Discussion about this post