പയ്യോളി: നാടിന്റെ ശുചീകരണ പ്രവൃത്തിയിൽ ഏർപ്പെടുന്ന ഹരിതകർമ്മസേന തൊഴിലാളികളുടെ വേതനം വർദ്ധിപ്പിക്കണമെന്ന് ജില്ല ഹരിതകർമ്മസേന തൊഴിലാളി യൂണിയൻ സി ഐ ടി യു പയ്യോളി നഗരസഭ കൺവൻഷൻ സർക്കാറിനോട് ആവശ്യപ്പെട്ടു.
സി ഐ ടി യു പയ്യോളി ഏരിയ സെക്രട്ടറി കെ കെ പ്രേമൻ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. എൻ ടി രാജൻ അധ്യക്ഷത വഹിച്ചു. പി ടി രജിത സ്വാഗതവും പി പി ഇന്ദിര നന്ദിയും പറഞ്ഞു. ഭാരവാഹികളായി പി ടി രജിത (കൺവീനർ), ഒ കെ ഷൈമ, പി പി ഇന്ദിര (ജോ: കൺവീനർമാർ)
Discussion about this post