തലശേരി: പുന്നോൽ താഴെവയലിൽ സിപിഎം പ്രവർത്തകൻ കൊരമ്പിൽ താഴെകുനിയിൽ ഹരിദാസ(54)നെ കൊലപ്പെടുത്തിയ നാലംഗ സംഘത്തിൽ രണ്ടുപേർ കർണാടകയിലേക്കു കടന്നതായി സൂചന. പ്രതികൾക്കായി പോലീസ് അന്തർ സംസ്ഥാന തലത്തിൽ തെരച്ചിൽ നടത്തി വരികയാണ്.
കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്താൻ ഐ ജി അശോക് യാദവ് കണ്ണൂരിലെത്തും. അന്വേഷണം ഊർജിതമായി നടക്കുകയാണെന്നും കൊലയാളി സംഘം ഉടൻ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു. ഇതിനിടെ ഒരാളെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Discussion about this post