കണ്ണൂർ: പുന്നോലിലെ സിപിഎം പ്രവർത്തകൻ ഹരിദാസിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് 3 പേര്‍ കൂടി അറസ്റ്റിലായി. പ്രജിത്ത്, പ്രതീഷ്, ദിനേഷ് എന്നിവരാണ് അറസ്റ്റിലായത്. ബി ജെ പിയുടെ നഗരസഭാംഗം ലിജേഷും കൊലയാളി സംഘത്തില്‍ ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
കൊലപാതകം നടന്ന ദിവസം തന്നെ പൊലീസ് 7 പേരെ കസ്റ്റഡിയിലെടുക്കുകയും ഗൂഢാലോചനക്കുറ്റം ചുമത്തി 4 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 2 ബൈക്കുകളിലായെത്തിയ നാലംഗസംഘമാണ് കൊലപാതകം നടത്തിയതെന്നായിരുന്നു പൊലീസിൻ്റെ ആദ്യ നിഗമനം. എന്നാൽ 4 പേരല്ല 6 പേരാണ് അക്രമം നടത്തിയതെന്നാണ് പൊലീസ് ഇപ്പോൾ പറയുന്നത്. 4 പേർ 2 ബൈക്കുകളിലായി എത്തിയത് കൂടാതെ ഇവർക്ക് ഒത്താശയുമായി മറ്റു 2 പേർ കൂടി സംഭവസ്ഥലത്തുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു.
Discussion about this post