കണ്ണൂർ: കണ്ണൂരിലെ സിപിഎം പ്രവര്ത്തകന് ഹരിദാസിന്റെ കൊലപാതകത്തിലെ മുഖ്യ സൂത്രധാരന്‍ ബിജെപി മണ്ഡലം പ്രസിഡന്റും തലശേരി നഗരസഭാ കൗണ്‍സിലറുമായ ലിജേഷ് ആണെന്ന് പോലീസ്. സംഭവദിവസം പുലര്‍ച്ചെ ഒന്നിന് ലിജേഷ് നടത്തിയ വാട്സ്ആപ്പ് കോള്‍ ആണ് നിര്‍ണായക തെളിവായി പോലീസിന് ലഭിച്ചത്.
ലിജീഷ് വിളിച്ച കോള്‍ ആളുമാറി അദ്ദേഹത്തിന്റെ ബന്ധുവിനാണ് എത്തിയത്. തുടര്‍ന്ന് ബന്ധു ലിജീഷിനെ തിരിച്ചു വിളിച്ചു. പിന്നീട് ലിജീഷ് വിളിച്ചത് അറസ്റ്റിലായ സുമേഷിനെയാണ്. ഇയാളാണ് ഹരിദാസന് ഹാര്‍ബറില്‍ നിന്ന് വീട്ടിലേക്ക് പുറപ്പെട്ട കാര്യം ഇവരെ അറിയിക്കുന്നത്.
അതേസമയം, കേസില്‍ ലിജീഷ് ഉള്‍പ്പടെ നാല്പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. കെ.വി വിമിന്‍, അമല്‍ മനോഹരന്, സുമേഷ് എന്നിവരാണ് അറസ്റ്റാലായ മറ്റുള്ളവർ.
Discussion about this post