ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില വർധന ഉണ്ടാവുമെന്നുള്ള സൂചന നൽകി കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി. റഷ്യ- യുക്രെയ്ൻ പ്രതിസന്ധി എണ്ണ കമ്പനികളെ വലിയ തോതിൽ ബാധിച്ചിട്ടുള്ളതിനാൽ തീരുമാനം കൈകൊള്ളേണ്ടി വന്നേക്കുമെന്നാനാണ് മന്ത്രി പറഞ്ഞത്.
അന്താരാഷ്ട്ര വിപണിയിലെ സാഹചര്യത്തിന് അനുസരിച്ച് തീരുമാനം എടുക്കേണ്ടി വരും. എന്നിരുന്നാലും പൊതുജനത്തിന്റെ താൽപര്യത്തിലായിരിക്കും തീരുമാനമുണ്ടാകുകയെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം യുക്രെയ്ൻ-റഷ്യ യുദ്ധം മുറുകുന്നതിനിടെ ഭക്ഷ്യ എണ്ണയും ഇന്ധനവും സ്റ്റോക്ക് ചെയ്ത് ഇന്ത്യക്കാര്‍. യുദ്ധം കാരണം ഭക്ഷ്യ എണ്ണയുടെ വില ഉയര്‍ന്നിരുന്നു. ഭാവിയിലെ വിലക്കയറ്റവും ക്ഷാമവും മുന്നില്‍ക്കണ്ടാണ് ആളുകൾ കൂടുതലായി എണ്ണ വാങ്ങിക്കൂട്ടുന്നത് എന്നാണ് നിഗമനം. എന്‍ഡിടിവിയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
Discussion about this post