പത്തനംതിട്ട: വിവാഹവാഗ്ദാനം നൽകി വിദ്യാർത്ഥിനെയെ പീഡിപ്പിച്ച കേസ്സിൽ പത്തനംതിട്ട കെഎസ് യു ജില്ലാ സെക്രട്ടറി അഭിജിത് സോമനെ ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് സ്വദേശിയായ പെൺകുട്ടിയുടെ പരാതിയിൽ ഇന്നലെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്ത അഭിജിത്തിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുകയായിരുന്നു.
പീഡനത്തിനിരയായ വിദ്യാർത്ഥിനി നേരത്തെ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചിരുന്നു. പത്തനംതിട്ടയിലെ സ്വകാര്യ ലോ കോളേജിൽ പഠിതാക്കൾ ആണ് ഇരുവരും. ഇയാൾ പെൺകുട്ടിയിൽ നിന്നും ഒരു ലക്ഷത്തിലധികം രൂപാ തട്ടിയെടുത്തതായും പറയുന്നു.
കഴിഞ്ഞ ദിവസം വിവാഹ വാഗ്ദാനം നിരസിക്കുകയും കടമായി വാങ്ങിയ പണം തിരികെ നൽകാതിരിക്കുകയും ചെയ്തതോടെ ആണ് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചത് . വെഞ്ഞാറമൂട്ടിലെ ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിച്ചു എന്നും പണം മടക്കി ചോദിച്ചപ്പോൾ കാറിൽ കൂട്ടിക്കൊണ്ടുപോയി ഉപദവിച്ചു എന്നും പരാതിയിൽ പറയുന്നു. യുവതി ഇപ്പോൾ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഉന്നത കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമാണ് അഭിജിത് സോമനുള്ളത്. ഇയാളുടെ സോഷ്യൽ മീഡിയ പേജ് മുഴുവൻ കോൺഗ്രസ്സ് നേതാക്കൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ആണ്. മൗണ്ട് സീയോൺ ലോ കോളജിലെ മൂന്നാം വർഷ എൽഎൽബി വിദ്യാർഥിയാണ് യൂത്ത് കോൺഗ്രസ് ആറൻമുള മണ്ഡലം വൈസ് പ്രസിഡന്റുകൂടിയായ അഭിജിത്. ഒരു വർഷമായി ഇയാൾ യുവതിയുമായി പ്രണയത്തിലായിരുന്നു.
യുവതിക്ക് ഫീസ് അടക്കാൻ വീട്ടിൽ നിന്നും നൽകിയ തുക അഭിജിത് സോമൻ വാങ്ങിയതായും പിന്നീട് മടക്കി നൽകിയില്ല എന്നും പെൺകുട്ടി പരാതിയിൽ പറയുന്നു. നിശ്ചിത തീയതി കഴിഞ്ഞിട്ടും പെൺകുട്ടിക്ക് കോളേജിൽ ഫീസ് അടക്കാൻ കഴിയാതെ വന്നപ്പോൾ കോളേജിൽ നിന്നും വീട്ടിൽ വിവരം അറിയിച്ചതിനെ തുടർന്നാണ് ഇയാളുമായുള്ള ബന്ധം പുറത്തറിഞ്ഞത്. കടമായി കൊടുത്ത പണം മടക്കി കിട്ടാതെ വന്നപ്പോൾ പെൺകുട്ടി കോളേജ് പ്രിൻസിപ്പലിന് പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് ഇവരുടെ ബന്ധം വഷളായത്. പ്രതിയെ ആറന്മുള പൊലീസ് വെഞ്ഞാറംമൂട്ടിലെ ലോഡ്ജിൽ എത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തി.
Discussion about this post