തിരുവല്ല: തിരുവല്ലയിലെ വളഞ്ഞവട്ടത്ത് പ്രസവാനന്തര ശ്രുശ്രൂഷയിലായിരുന്ന യുവതി വീടിനുള്ളില്‍ തൂങ്ങി മരിച്ചു. മുട്ടത്തുപറമ്പില് ശ്യാം കുമാറിന്റെ ഭാര്യ സ്മിത (22) ആണ് മരിച്ചത്.
ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. നാല് മാസം പ്രായമുള്ള കുഞ്ഞിനെ കിടപ്പു മുറിയിലെ കട്ടിലില്‍ ഉറക്കി കിടത്തിയ ശേഷം റൂമിനോട് ചേര്‍ന്നുള്ള കുളിമുറിയുടെ കഴുക്കോലില്‍ തൂങ്ങി മരിക്കുകയായിരുന്നു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പുളിക്കീഴ് എസ്.ഐയുടെ നേതൃത്വത്തില്‍ സ്മിതയെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു
Discussion about this post