പയ്യോളി: കൈത്തറി പൈതൃകത്തെ അനാവരണം ചെയ്യുന്ന പ്രദർശന വിപണന മേള സർഗാടെക്സ്- 2024 ന് ഇരിങ്ങൽ സർഗാലയ കലാ-കരകൗശല ഗ്രമത്തിൽ തുടക്കമായി. വിവേഴ്സ് ഡപ്യൂട്ടി ഡയറക്ടർ എസ് ടി സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു.
നഗരസഭ അധ്യക്ഷൻ വി കെ അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ മുഹമ്മദ് അഷറഫ് കോട്ടക്കൽ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എക്സിക്യൂട്ടീവ് ഡയറക്ടർ എൻ ശ്രീധന്യൻ, വിവേഴ്സ് സർവീസ് സെൻ്റർ ടെക്നിക്കൽ സൂപ്രണ്ട് സി ഗിരിവർമ്മ പ്രസംഗിച്ചു. സർഗാലയ സി ഇ ഒ പി പി ഭാസ്ക്കരൻ സ്വാഗതവും ജനറൽ മാനേജർ ടി കെ രാജേഷ് നന്ദിയും പറഞ്ഞു.
Discussion about this post