
കൊയിലാണ്ടി : കൊയിലാണ്ടി ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികൾ തയ്യാറാക്കിയ 2000 കയ്യെഴുത്ത് മാസികകളുടെ ഔപചാരികമായ പ്രകാശന ചടങ്ങ് നടന്നു. കൊയിലാണ്ടി നഗരസഭാ ചെയർപേഴ്സൺ ശ്രീമതി സുധ കിഴക്കേപാട്ട് ചരിത്രപരമായ പ്രകാശന കർമ്മം നിർവഹിച്ചു.

വയനാ വാരത്തോടനുബന്ധിച്ച് ഓരോ കുട്ടിയും സ്വന്തം കൃതികൾ പ്രസിദ്ധപ്പെടുത്തുക എന്ന വിശാലമായ ലക്ഷ്യം ആണ് ഇതിലൂടെ സാക്ഷാത്കരിക്കപ്പെട്ടത്. പി ടി എ പ്രസിഡൻറ് വി ശുചീന്ദ്രൻ അധ്യക്ഷനായി.

വാർഡ് കൗൺസിലർ എ ജയലളിത ആശംസാ ഭാഷണം നടത്തി. പ്രദീപൻ കണിയാറക്കൽ സുരേഷ് സി , ശ്രീനേഷ്എന്നിവർ നേതൃത്വം നൽകി. പ്രധാന അധ്യാപിക എം പി നിഷ സ്വാഗതവും വിദ്യാരംഗം കോഡിനേറ്റർ ശാന്തി എ കെ. നന്ദിയും പറഞ്ഞു. നിരവധി രക്ഷിതാക്കളും രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രഗത്ഭരായ ചടങ്ങിന് സാക്ഷികളാകാൻ എത്തിയിരുന്നു.









































Discussion about this post