കൊയിലാണ്ടി: കരിമ്പ് ജ്യൂസ് മെഷീനുള്ളിൽ കൈ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി. ഇന്നു വൈകുന്നേരം 4 മണിയോടെ കൂടിയാണ് മുത്താമ്പി പാലത്തിന് സമീപം കരിമ്പിൻ ജ്യൂസ് കച്ചവടം ചെയ്യുന്ന ഉത്തർപ്രദേശ് കാരനായ അങ്കിത്(18)ന്റെ കൈ മിഷിനുള്ളിൽ കുടുങ്ങിയത്.
വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി. സ്റ്റേഷൻ ഓഫീസർ ശരത് പി കെ യുടെ നേതൃത്വത്തിൽ മെഷീൻ പാർട്സുകൾ അഴിച്ചുമാറ്റി യുവാവിന്റെ കൈ പുറത്തെടുക്കുകയും ചെയ്തു. കൈപ്പത്തി ചതഞ്ഞ ഇദ്ദേഹത്തെ കൊയിലാണ്ടി ഗവൺമെൻറ് ഹോസ്പിറ്റൽ എത്തിച്ചു.
സേനാംഗങ്ങൾ ആയ പി കെ ബാബു, ഹേമന്ത്, ഇർഷാദ്, അനൂപ് എൻപി, ശ്രീരാഗ്, സജിത്ത് പി, നിധിൻരാജ്, സോമകുമാർ, രാജീവ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
Discussion about this post