മൂടാടി: ഹാജി പി കെ മൊയ്തു മെമ്മോറിയൽ എൽ പി സ്കൂൾ പുതു അധ്യയന വർഷത്തെ പ്രവേശനോത്സവം മൂടാടി ഗ്രാമ പഞ്ചായത് വാർഡ് മെംബർ കെ സുമതി ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡൻ്റ് എം സി വഹീദ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ പി വി ഗംഗാധരൻ, രാധാകൃഷ്ണൻ കണിയാങ്കണ്ടി, ടി എം അനീഷ് പ്രസംഗിച്ചു
പ്രധാനാധ്യാപിക കെ സീനത്ത് സ്വാഗതവും ഒ സി മുംതാസ് നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന കലാപരിപാടികൾക്ക് സാനു ലക്ഷ്മണൻ നേതൃത്വം നൽകി.
Discussion about this post