നാദാപുരം : വേളം പഞ്ചായത്തിൽ എച്ച് 1 എൻ 1 സ്ഥിരികരിച്ചതോടെ ആരോഗ്യ ബേധവത്കരണ പ്രവർത്തനങ്ങൾ ശക്തമാക്കി ആരോഗ്യ വകുപ്പധികൃതരും, ഗ്രാമ പഞ്ചായത്തും.

പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ ഉൾപ്പെട്ട അരമ്പോൽ അങ്കണവാടിക്ക് സമീപത്തായാണ് 2 പേർക്ക് രോഗം സ്ഥിരീകരിച്ചത്. ജൂൺ 4ന് 6 മാസം പ്രായമായ ആൺകുട്ടിക്ക് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയെ തുടർന്നാണ് പ്രദേശത്ത് ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്.

55 വയസ് ഉളള ഒരാൾക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ബോധവത്ക്കരണ പ്രവർത്തനങ്ങൾക്ക് ജെ എച്ച് ഐമാരായ കെ വി റഷീദ്, സി രാജീവൻ, വിനോദ് കുമാർ, ജെ പി എച്ച് എൻ സിന്ധു, ഫാത്തിമ പങ്കെടുത്തു.





































Discussion about this post