ബുലന്ദ്ഷഹർ: ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലെ ദിബായിയിലുള്ള പോളിടെക്നിക് കോളേജിലെ പത്ത് വിദ്യാർത്ഥികൾക്ക് പൊള്ളലേറ്റു. ഹോസ്റ്റൽ അടുക്കളയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടം. ബുലന്ദ്ഷഹർ ജില്ലാ മജിസ്‌ട്രേറ്റ് സി പി സിംഗാണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തിന് ശേഷം വിദ്യാർത്ഥികളെ ഉടൻ അലിഗഡ് ഹയർ മെഡിക്കൽ സെന്‍റർ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. ഭക്ഷണം പാകം ചെയ്യുന്നതിനിടയിൽ അഞ്ച് കിലോ ഭാരമുള്ള ചെറിയ സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു.വിദ്യാർത്ഥികൾ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. ആരുടെയും പരിക്ക് ഗുരുതരമല്ല.
Discussion about this post