തിക്കോടി: പയ്യോളി ഗവ ഹൈസ്ക്കൂളിൽ നടക്കുന്ന വ്യാപക ക്രമക്കേടിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്ന് യൂത്ത് കോൺഗ്രസ്സ് തിക്കോടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
സർക്കാർ ഫണ്ടുകൾ യഥാസമയം ചിലവഴിക്കാതെ അധികാരികളുടെ അനുമതിയില്ലാതെ അനധികൃതമായി പണപിരിവുകൾ നടത്തുന്നതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നുവരുന്ന സാഹചര്യത്തിൽ വിശദമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്ന് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡണ്ട് കെ കെ രതീഷ് അദ്ധ്യക്ഷത വഹിച്ചു. അഖില സുജേഷ്, എം ഡെറിക്, നൗഷാദ് മങ്കുണ്ടിൽ, പി ടി സുവീഷ്, എം കെ അർഷാദ്, വിഷ്ണു വിജയൻ, ആർ പി ആദർശ്, എം കെ അക്ഷയ്, കെ അമൽ പ്രസംഗിച്ചു.
Discussion about this post