പയ്യോളി: അറിവിൻ്റെ ഉന്നതതലങ്ങളെ കീഴടക്കുന്നതിനും,
ഔന്നത്യത്തെ സ്വപ്നം കാണുന്നതിനും വിദ്യാർഥികളെ പ്രാപ്തരാക്കുന്നതിന് |’ധനുസ്സൊ’രുക്കാനുള്ള പ്രവർത്തനങ്ങളുമായി സർക്കാർ വിദ്യാലയം ജനങ്ങൾക്കിടയിലേക്ക്…
സംസ്ഥാനത്തെ ഏറ്റവും വലിയ ലൈബ്രറി സ്ഥാപിക്കുന്നതിന്റെ ഭാഗമായി പയ്യോളി ഹൈസ്കൂളാണ് ധനുസ് – 2021പദ്ധതിക്ക് തുടക്കം കുറിച്ചത്. നിലവിൽ 5000 പുസ്തകങ്ങളുള്ള ലൈബ്രറിയാണ് വിദ്യാലയത്തിലുള്ളത്. ഇത് 15000 പുസ്തകങ്ങൾ ലഭ്യമാകുന്ന രീതിയിലേക്ക് വിപുലപ്പെടുത്തുന്നതിനായി വിവിധ പരിപാടികൾക്ക് രൂപം നൽകിയിട്ടുണ്ട്. ഇതിനായി 2500 വീടുകളിൽ പുസ്തക പയറ്റ് സംഘടിപ്പിക്കും.
വിദ്യാർത്ഥികളെ സഹായിക്കുന്ന വൈജ്ഞാനിക ഗ്രന്ഥങ്ങൾ ഉൾപ്പെടുന്ന പുസ്തകങ്ങളും വായന മുറിയും, ആധുനിക സാങ്കേതിക സൗകര്യങ്ങളുമടങ്ങിയ അതിവിശാലമായ ഒരു ലൈബ്രറിയാണ് ജനുവരി 1 ന് നാടിന് സമർപ്പിക്കുന്നത്.
ലൈബ്രറി സമർപണമുന്നൊരുക്കങ്ങളുടെ ഭാഗമായി ഡിസംബർ 16 മുതൽ21 വരെ അന്താരാഷ്ട്രാ പുസ്തകോൽസവം പയ്യോളി ഹൈസ്കൂളിൽ നടക്കും. ഡിസംബർ 20 മുതൽ 27വരെ സെമിനാറുകൾ, സിമ്പോസിയങ്ങൾ, പ്രാദേശിക അടിസ്ഥാനത്തിൽ സ്മരണ ബ്ലോക്കുകൾ എന്നിവ സംഘടിപ്പിക്കുന്ന തോടൊപ്പം, പരിപാടിയുടെ പ്രചരണത്തിന്നായി ഡിസംബർ 9 ന് കുട്ടികളുടെ വിളംബര റാലിയും നടക്കും. ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ്, പി ടി എ പ്രസിഡന്റ് ബിജു കളത്തിൽ, എച്ച് എം കെ എൻ ബിനോയ് കുമാർ, പഞ്ചായത്തംഗം ബിനു കാരോളി, പബ്ലിസിറ്റി ചെയർമാൻ സബീഷ് കുന്നങ്ങോത്ത് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Discussion about this post