കൊയിലാണ്ടി : ചേലിയ കഥകളി വിദ്യാലയത്തിൽ പത്മശ്രീ ഗുരു ചേമഞ്ചേരി ജന്മദിന പരിപാടികൾ പത്മശ്രീ മീനാക്ഷി അമ്മ ഗുരുക്കൾ ഉദ്ഘാടനം ചെയ്തു. ഗുരുവിൻ്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് പരിപാടികൾ ആരംഭിച്ചു. സ്നേഹത്തിൻ്റെ ആൾരൂപമായിരുന്ന ഗുരു മുഴുവൻ കലാപ്രവർത്തകർക്കും ആവേശവും അഭിമാനവുമായിരുന്നു എന്ന് മീനാക്ഷി അമ്മ അഭിപ്രായപ്പെട്ടു.
ചടങ്ങിൽ കഥകളി വിദ്യാലയം പ്രസിഡണ്ട് ഡോ. എന്‍ വി സദാനന്ദൻ ഗുരു അനുസ്മരണം നടത്തി. കഥകളി വിദ്യാലയം നടത്തി വരുന്ന ദ്വിവത്സര കഥകളി പരിശീലന കോഴ്സ് പുതിയ ബാച്ചിൻ്റെ പ്രവേശനോത്സവവും പരിപാടിയോടനുബന്ധിച്ചു നടന്നു. പഞ്ചായത്ത് മെമ്പർ ടി
കെ മജീദ് ,പ്രിൻസിപ്പാൾ കെ കെ ശങ്കരൻ മാസ്റ്റർ ,സെക്രട്ടറി സന്തോഷ് സദ്ഗമയ ,ജയൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. വിദ്യാർത്ഥികൾ അവതരിപ്പിച്ച മോഹിനിയാട്ടം ,കവിതാലാപനം ,അക്റോ ബാറ്റിക് ഡാൻസ് ,വയലിൻ വിദ്യാർത്ഥികളുടെ മൃദുലയ തരംഗം ,തായമ്പക എന്നിവയും അവതരിപ്പിക്കപ്പെട്ടു.
Discussion about this post