അഹമ്മദാബാദ് : ഗുജറാത്ത് തീരത്ത് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും നേവിയും നടത്തിയ സംയുക്ത റെയ്ഡിൽ 760 കിലോഗ്രാം മയക്കുമരുന്ന് പിടികൂടി. അന്താരാഷ്ട്ര വിപണിയിൽ 2000 കോടി രൂപ വിലവരുന്നതാണ് ഇവയെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
529 കിലോ ഹാഷിഷ്, 234 കിലോ ക്രിസ്റ്റൽ രൂപത്തിലുള്ള മെതാംഫെറ്റാമിൻ, ഹെറോയിൻ എന്നിവയാണ് റെയ്ഡിൽ പിടിച്ചെടുത്തത്. മയക്കുമരുന്ന് കടത്തിനെക്കുറിച്ച് എൻ.സി.ബിക്ക് ലഭിച്ച രഹസ്യവിവരം നേവൽ ഇന്റലിജൻസ് യൂണിറ്റിന് കൈമാറുകയായിരുന്നു . പോർബന്തർ തീരത്തേക്ക് വിവിധ ബാഗുകളിലായാണ് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. എന്നാൽ ഗുജറാത്ത് തീരത്ത് എവിടെ വച്ചാണ് ഇവ പിടികൂടിയതെന്ന് നേവി പുറത്തുവിട്ടിട്ടില്ല. സുരക്ഷാ കാരണങ്ങളാലാണ് കൂടുതൽ വിവരം പുറത്തുവിടാത്തതെന്നാണ് സൂചന.
Discussion about this post