
മേപ്പയ്യൂർ: ആവള ഗുളികപുഴ പാലത്തിനു സമീപം വേളം പൂളക്കൂൽ സ്വദേശിയുടെ കൊപ്ര ചേക് തീയിട്ട കേസിലെ പ്രതി പിടിയിൽ. സംഭവവുമായി ബന്ധപ്പെട്ട് ആവള മണമൽ ലത്തീഫ് (42) നെയാണ് മേപ്പയൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 16 ന് പുലർച്ചെയാണ് കേസിന് ആസ്പദമായ സംഭവം.

പ്രസ്തുത സ്ഥാപനത്തിൽ നിന്നും പതിനായിരം രൂപയോളം വിലവരുന്ന കൊപ്ര മോഷണം പോയ പരാതി നേരത്തെ ഉടമ പോലീസിൽ നൽകിയിരുന്നു. മേപ്പയൂർ പോലീസ് ഇൻസ്‌പെക്ടർ എസ് എച്ച് ഒ കെ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ പേരാമ്പ്രയിലെയും പരിസരത്തെയും മലഞ്ചരക്ക് കടകളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് അന്വേഷിച്ച പോലീസ് കളവ് നടത്തിയത് ഇയാളാണെന്ന് കണ്ടുപിടിക്കുകയും അറസ്റ്റ് ചെയുകയുമായിരുന്നു.

ഇവിടെനിന്നും പലതവണ കൊപ്ര കളവ് പോയതിനെതുടർന്ന് ഉടമ ഗ്രിൽ സ്ഥാപിച്ച അന്ന് രാത്രി കളവ് നടത്താൻ സാധിക്കാത്തതിൽ ഉടമയോട് പകതോന്നി തീയിട്ടതാണെന്ന് ഇയാൾ പോലീസിനോട് കുറ്റസമ്മതം നടത്തി .
പയ്യോളി കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു.കൂടുതൽ ചോദ്യം ചെയ്യാൻ പ്രതിയെ അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് മേപ്പയൂർ ഇൻസ്‌പെക്ടർ കെ ഉണ്ണികൃഷ്ണൻ അറിയിച്ചു.

































![കീഴൂർ തുറശ്ശേരിക്കടവ് കോവുമ്മൽ താഴ അബ്ദുള്ള [മണാട്ട്] അന്തരിച്ചു](https://payyolivarthakal.com/wp-content/uploads/2022/07/Picsart_22-07-21_21-24-03-629_copy_866x487-75x75.jpg)




Discussion about this post