ജിയോ ബേബിയുടെ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന സിനിമയ്ക്ക് ഇത്തവണത്തെ ദേശീയ പുരസ്കാരം ലഭിക്കാത്തതിൽ സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം പ്രതിഷേധമുയർത്തിയിരുന്നു. ഇതിനെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ അഖിൽ മാരാർ.
കുടുംബം പുലർത്താൻ ഭർത്താവ് പോയി കഷ്ടപ്പെട്ട് പണം സമ്പാദിച്ചു വരുമ്പോൾ അടുക്കളയിലെ കാര്യങ്ങൾ നോക്കുന്നത് സ്ത്രീ സമൂഹത്തിനെതിരെ ഉള്ള എന്തോ അടിച്ചമർത്തൽ ആണെന്ന് വരുത്തി ഹൈന്ദവ വിശ്വാസങ്ങളെ ആക്ഷേപിച്ച് പടം എടുത്താൽ ഇവിടുത്തെ കപട സാംസ്കാരിക വാദികൾക്ക് അത് മികച്ചതായിരിക്കുമെന്നും,
സത്യ സന്ധമായി സ്ത്രീകളുടെ മുന്നേറ്റം ആണ് സിനിമയിൽ കാണേണ്ടതെങ്കിൽ കന്മദവും,ഹൗ ഓൾഡ് ആർ യൂ പോലെയുള്ള സിനിമകൾ ചർച്ച ചെയ്യൂവെന്നും മാരാർ പറയുന്നു.
Discussion about this post