കൊച്ചി: സിനിമാ – സീരിയല്‍ പ്രേമികള്‍ എല്ലാം ഒരുപോലെ ഞെട്ടിയ ഒരു വിവാഹ നിശ്ചയമായിരുന്നു ഗോവിന്ദ് പദ്മസൂര്യയുടെയും ഗോപിക അനിലിന്റെയും. വിവാഹ നിശ്ചയം കഴിഞ്ഞതിന് ശേഷം കുറേക്കാലും ഇരുവരുടെയും വിശേഷങ്ങള്‍ തന്നെയായിരുന്നു സോഷ്യല്‍ മീഡിയയില്‍. കുറേക്കാലമായി കല്യാണത്തിന്റെ അപ്ഡേഷന് ഒന്നും കേള്‍ക്കുന്നില്ല. ഗോപികയാണെങ്കില്‍ സാന്ത്വനം സീരിയലിന്റെ തിരക്കുകളിലാണ്.
ഗോവിന്ദ് പദ്മസൂര്യയുടെ പേജിലും പോസ്റ്റുകളൊന്നും വരുന്നില്ല. കല്യാണം എപ്പോഴാണ്, എന്നാണ് ഡേറ്റ്, എന്തായി ഒരുക്കങ്ങള്‍ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ ആരാധകരും മറ്റ് സുഹൃത്തുക്കളുമൊക്കെ ചോദിച്ചു തുടങ്ങി. അവര്‍ക്ക് വേണ്ടിയുള്ളതാണ് ഗോപികയുടെയും ജിപിയുടെയും പുതിയ വീഡിയോ. മെയിനായും ഈ വീഡിയോയിലൂടെ ജിപിയുടെയും ഗോപികയുടെയും കല്യാണ ആഘോഷത്തിന്റെ ലോഗോയും വെഡ്ഡിങ് ഡേറ്റുമെല്ലാം വെളിപ്പെടുത്തുന്നതായിരുന്നു ഹൈലൈറ്റ്. ജീപ്സ് ആന്റ് ഗോപ്സ് സെലിബ്രേഷന് എന്നാണ് ഹാഷ്ടാഗ്. കവ്യാണം ജനുവരി 28 നാണ് ഇനി ദിവസങ്ങള്‍ മാത്രമേയുള്ളൂ.
ഗോപികയുടെയും ജിപിയുടെയും കുടുംബം ഒന്നിച്ചാണ് എല്ലാ കാര്യങ്ങളും പ്ലാന്‍ ചെയ്യുന്നത്. ഷോപ്പിങ് നടത്തുന്നതും, കല്യാണത്തിന് വിളിക്കേണ്ട ആളുകളുടെ ലിസ്റ്റ് തയ്യാറാക്കുന്നതും, ഒരുക്കങ്ങളും. ഡെക്രേഷനും, കാറ്ററിങും അങ്ങനെ എല്ലാ കാര്യങ്ങളും. അതിനിടയിലെ കുസൃതിയും ഫുഡ്ഡടിയും എല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. വളരെ തിരക്കുള്ള, തലവേദനയുള്ള കാര്യമാണെങ്കിലും എല്ലാവരും ഒന്നിച്ചു കുടുമ്പോഴുള്ള സന്തോഷം അതിലും വലുതാണെന്ന് ജിപി പറയുന്നു. കല്യാണം പ്രമാണിച്ച് ജിപി തന്റെ മലയാളെ, തെലുങ്ക് സിനിമാ ഷൂട്ടിങുകളൊക്കെ മാറ്റിവച്ചിരിക്കുകയാണത്രെ. ഈ പ്രോസസ് തനിക്ക് പരിമാവധി ആസ്വദിയ്ക്കണം. അതുകൊണ്ട് ഇത് കഴിയുന്നതുവരെ മറ്റൊന്നിലേക്കും ഇല്ല എന്ന് ജിപി പറഞ്ഞു. ഗോപികയ്ക്ക് പക്ഷെ സാന്ത്വനം സീരിയലിന്റെ ഷൂട്ടിങ തിരക്കുകളുണ്ട്. അതിനിടയില്‍ ഇടയ്ക്കിലെ വന്ന് പോകാന്‍ മാത്രമേ സാധിയ്ക്കുന്നുള്ളൂ.
Discussion about this post