പയ്യോളി: ഗവ: ടെക്നിക്കൽ ഹൈസ്ക്കൂളിൽ നിന്നും വിരമിക്കുന്ന സൂപ്രണ്ട് എ വി സുരജിത്ത്, അധ്യാപിക ദീപ എന്നിവർക്കുളള യാത്രയയപ്പും, എം സി എം, യു എസ് എസ് സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. വടകര മണ്ഡലം എം പി കെ മുരളീധരൻ പരിപാടി ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ പയ്യോളി മുൻസിപ്പൽ ചെയർമാൻ വടക്കയിൽ ഷഫീഖ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാൻ കെ ടി വിനോദ്, വാർഡ് കൗൺസിലർ കെ സി ബാബുരാജ്, സജീവ് കുമാർ, ബിനോയ് സ്കറിയ, രാധാകൃഷൻ, അശോക് കുമർ, രമേശ്, പി കെ ബാബു പ്രസംഗിച്ചു.
പി ടി എ പ്രസിഡൻ്റ് നിസാർ എം സി പയലൻ സ്വാഗതവും എം കെ ഷീജ നന്ദിയും പറഞ്ഞു.



Discussion about this post