തിക്കോടി: പയ്യോളി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 8, 9, 10 ക്ലാസ്സുകളിലേക്കുള്ള പ്രവേശനത്തിനാണ് വിദ്യാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. അപേക്ഷാ ഫോറം ഏപ്രിൽ 20, 22 തിയ്യതികളിൽ ഓഫീസിൽ നിന്നും വിതരണം ചെയ്യും. 10 രൂപയാണ് അപേക്ഷ ഫോറം വില.
കേരളത്തിലെ ഏറ്റവും വലിയതും അത്യന്താധുനികവുമായ വിദ്യാലയ ലൈബ്രറി സ്വന്തമായുള്ള വിദ്യാലയങ്ങളിലൊന്നാണ് പയ്യോളി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ. കൂടാതെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി ലാബുകൾ, ആധുനീകരിച്ച ഹൈടെക് ക്ലാസ് റൂമുകൾ, കുട്ടികളുടെ സർഗാത്മകത വളർത്തുന്നതിനായി റേഡിയോ സ്റ്റേഷൻ, പ്രതിഭകൾക്ക് STEP പദ്ധതി, എല്ലാ കുട്ടികൾക്കും ക്ലബ്ബ് അംഗത്വം തുടങ്ങിയ സവിശേഷതകൾ ഈ വിദ്യാലയത്തിൻ്റെ പ്രത്യേകതയാണ്.
കഴിഞ്ഞ വർഷം എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയവും, 265 കുട്ടികൾ ഫുൾ എ പ്ലസും നേടിമികച്ച വിജയം കരഗതമാക്കി. എസ് എസ് എൽ സി ക്ക് പ്രത്യേക കോച്ചിംഗ്, സ്കൂൾ കലാമേളയിൽ കോഴിക്കോട് ജില്ലയിൽ ഏറ്റവും കൂടുതൽ പോയ്ന്റ് നേടിയ ഗവൺമെന്റ് സ്കൂൾ, കായിക മേഖലയിൽ പ്രത്യേക കോച്ചിംഗ് പ്രോഗ്രാം, എൻ സി സി, എസ് പി സി, സ്കൗട്ട്, ഗൈഡ്സ്, ജെ ആർ സി, ലിറ്റിൽ കൈറ്റ്സ് എന്നിവയിലും NMMS മത്സര പരീക്ഷകളിലും മികച്ച പരിശീലനം നൽകുന്നുവെന്ന് അധികൃതർ അവകാശപ്പെടുന്നു. പ്രത്യേക പരിഗണനയുളള കുട്ടികൾക്കായി സ്പെഷ്യൽ എഡുക്കേറ്ററുടെയും കൗൺസിലറുടെയും സേവനം, 2021ൽ സംസ്ഥാനത്തെ ഏറ്റവും മികച്ച പി ടി എ തുടങ്ങി എടുത്തു പറയാവുന്ന മികവുകളേറെയുണ്ട് പയ്യോളി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിന്.
പ്രവേശനവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾക്ക്:
9495 197 782, 9400 807 682, 9495 409 921
Discussion about this post