തിരുവനന്തപുരം: ഗവർണരും സർക്കാരും തമ്മിലുള്ള പ്രശ്നങ്ങൾ അവസാനിക്കുന്നു. സർക്കാരുമായി നിലനിന്ന പ്രശ്നങ്ങൾക്ക് വിരാമമിട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചാൻസലർ പദവിയിലേക്ക് മടങ്ങിയെത്തും. ചാൻസലർ എന്ന നിലയിൽ സർവകലാശാലകളിലെ ഫയലുകൾ ഗവർണർ നോക്കി തുടങ്ങി.
മുഖ്യമന്ത്രി അമേരിക്കയിലേക്ക് ചികിത്സയ്ക്ക് പോകുന്നതിന് മുമ്പ് ഗവർണർക്ക് കത്തയ്ക്കുകയും രണ്ടു തവണ ഫോണിൽ വിളിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഗവർണർ നിലപാട് മയപ്പെടുത്തിയത്. കണ്ണൂർ സർവകലാശാല വി.സിക്ക് വീണ്ടും നിയമനം നൽകിയതും രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകാൻ കേരള സർവകലാശാല വിയോജിച്ചതുമടക്കമുള്ള വിഷയങ്ങളിൽ ഗവർണർ സർക്കാരിനെതിരെ പരസ്യ വിമർശനവുമായി രംഗത്തെത്തി. രാഷ്ട്രീയ ഇടപെടുകളുണ്ടെന്നും അങ്ങനെയെങ്കിൽ ചാൻസലറെന്ന നിലയിൽ പ്രവർത്തിക്കാനാകില്ലെന്നും അദ്ദേഹം നിലപാടെടുത്തിരുന്നു.
Discussion about this post