തിരുവനന്തപുരം: സംസ്ഥാനത്തിന്റെ നേട്ടങ്ങൾ എണ്ണി പറഞ്ഞ് ഗവർണറുടെ നയപ്രഖ്യാപനത്തിന് തുടക്കമായി. കേരളം സുസ്ഥിര വികസന സൂചികയിൽ മുന്നിലാണ്. രാജ്യത്ത് ദാരിദ്ര്യം ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. നീതി ആയോഗിന്റെ വികസന സൂചികകളിൽ കേരളത്തിന്റെ ആരോഗ്യമേഖല മുന്നിലാണ്. കൊവിഡ് കാലത്ത് സർക്കാർ ഒപ്പം നിന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ സഹായം നൽകി.
സർക്കാരിന്റെ നൂറ് ദിന കർമ്മ പദ്ധതി നടപ്പിലാക്കി. ജനസുരക്ഷയുടെ ഭാഗമായി മുല്ലപ്പെരിയാറിൽ ജലനിരപ്പ് 136 ആയി നിലനിറുത്തണം. പുതിയ ഡാം വേണം. വ്യവസായങ്ങൾ മെച്ചപ്പെടുത്താനുള്ള നടപടികൾ കൈക്കൊള്ളും. സംരംഭകരുടെ പ്രശ്നങ്ങൾക്ക് സമയമബന്ധിതമായി പരിഹാരം കാണും. പൊതുമേഖലാ സ്ഥാപനങ്ങൾ ആധുനികവത്കരിക്കും. എല്ലാവർക്കും പാർപ്പിടം എന്നത് സർക്കാരിന്റെ ലക്ഷ്യമാണ്.
സിൽവർലൈൻ പദ്ധതി പരിസ്ഥിതി സൗഹൃദമാണ്. നാട്ടിൽ കൂടുതൽ തൊഴിലവസങ്ങൾ സൃഷ്ടിക്കും. വേഗതയും സൗകര്യവും വർദ്ധിക്കും. പദ്ധതിക്ക് കേന്ദ്ര അനുമതി പ്രതീക്ഷിക്കുന്നതായും ഗവർണർ പറഞ്ഞു.
കേന്ദ്രത്തിനെതിരെ വിമർശനവും നടത്തി. സംസ്ഥാനത്തിനുള്ള കേന്ദ്ര വിഹിതം കുറയുകയാണ്. സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് സഹായിക്കാനുള്ള ബാദ്ധ്യത കേന്ദ്രത്തിനുണ്ട്. ചെലവ് കൂടിയിട്ടും വിഹിതം കൂട്ടിയില്ല. കർഷക പ്രശ്നങ്ങൾക്കും കേന്ദ്രം പരിഹാരം കാണണം. ഫെഡറലിസം ഒഴിച്ചു കൂടാനാകാത്ത ഘടകമാണ്. സംസ്ഥാനങ്ങളുമായി പലതിലും കൂടിയാലോചനയില്ല. കേന്ദ്ര നിയമനിർമാണങ്ങൾക്കെതിരെയും നയപ്രഖ്യാപനത്തിൽ വിമർശനം ഉയർത്തി.
Discussion about this post