തിരുവനന്തപുരം: കൊവിഡ് കാലത്ത് രജിസ്റ്റർ ചെയ്ത കേസുകളിൽ പിൻവലിക്കേണ്ട കേസുകൾ ഏതെല്ലാമെന്ന് തീരുമാനിച്ച് സർക്കാർ. ആഭ്യന്തര സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, നിയമവകുപ്പ് സെക്രട്ടറി എന്നിവരടങ്ങിയ സമിതിയാണ് കേസുകൾ പിൻവലിക്കാനുള്ള തീരുമാനമെടുത്തത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 188, 269, 290 വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത കേസുകളാണ് പിൻവലിക്കുന്നത്. സുപ്രീം കോടതിയുടെ
മാനദണ്ഡങ്ങൾ അനുസരിച്ച് ബന്ധപ്പെട്ട കോടതിയുടെ അനുമതിയോടു കൂടി ജില്ല പൊലീസ് മേധാവിമാരും പബ്ലിക് പ്രോസിക്യൂട്ടർമാരും നടപടി സ്വീകരിക്കും. കൊവിഡ് കേസുകൾ, കേരള പകർച്ചാവ്യാധി വ്യാപന നിയന്ത്രണനിയമം, ദുരന്ത നിവാരണ നിയമം, കേരള പൊലീസ് ആക്ട് 118(ഇ) എന്നീ കേസുകളാണ് പിൻവലിക്കുക. കൂടാതെ കൊവിഡ് കാലത്ത് നിയന്ത്രണ മാർഗനിർദേശങ്ങൾ ലംഘിച്ച് പകർച്ചാവ്യാധികൾ പടരാൻ കാരണമായ പ്രവൃത്തികൾ , പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കൽ എന്നിവയും ഈ വകുപ്പികളിൽ ഉൾപ്പെടുത്തും. അതോടൊപ്പം പൊതുമുതൽ നശിപ്പിക്കലും, അക്രസംഭവങ്ങളുമായി
ബന്ധപ്പെട്ട കേസുകളും പിൻവലിക്കേണ്ടെന്ന് തീരുമാനിച്ചു.
സെപ്തംബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ കേസുകൾ പിൻവലിക്കാൻ തീരുമാനിച്ച് മൂന്നങ്ക സമിതിയെ നിയോഗിച്ചിരുന്നു. 12,27,065 കേസുകളാണ് 2020 മാർച്ച് മുതൽ 2022 മാർച്ച് 19 വരെ പൊലീസ് രജിസ്റ്റർ ചെയ്തത്. മാസ്ക്ക് ധരിക്കാത്തതിന് മാത്രം രജിസ്റ്റർ ചെയ്തിട്ടുള്ളത് 40,846 കേസുകളായിരുന്നു. ക്വാറൻറീൻ ലംഘനം നടത്തിയത് 14,981, കൊവിഡ് മാനഡണ്ഡങ്ങൾ ലംഘിച്ചതിന് 5, 46,579 പേർക്കെതിരേയും കേസെടുത്തിരുന്നു.
Discussion about this post