ന്യൂഡല്‍ഹി: വന്‍കിട ടെക്ക് കമ്പനികളായ ഗൂഗിള്‍, മെറ്റ, ആമസോണ്‍, ട്വിറ്റര്‍ പോലുള്ളവ ഇന്ത്യന്‍ വാര്‍ത്താ മാധ്യമങ്ങള്‍ക്ക് പരസ്യവരുമാനം പങ്കുവെക്കുന്ന രീതി രാജ്യത്ത് നടപ്പിലാക്കാനുള്ള നീക്കത്തില്‍ കേന്ദ്ര സര്‍ക്കാര്‍. വാര്‍ത്താ ഉള്ളടക്കങ്ങളുടെ യഥാര്‍ത്ഥ സ്രഷ്ടാക്കള്‍ക്ക് അതില്‍ നിന്നുള്ള വരുമാനത്തിന്റെ പങ്ക് നല്‍കണമെന്ന് ഉത്തരവിറക്കിയ ഓസ്‌ട്രേലിയയെയും ചില യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളേയും മാതൃകയാക്കിയാവും നടപടി.

അതിനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നും നിലവിലുള്ള ഐടി നിയമങ്ങള്‍ പുതുക്കുന്നതിന്റെ ഭാഗമായാവും ഇത് നടപ്പിലാക്കുകയെന്നും കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്ര ശേഖര്‍ പറഞ്ഞു.

ഡിജിറ്റല്‍ പരസ്യ വരുമാനത്തിന്റെ സര്‍വ്വാധികാരം ഇപ്പോള്‍ വന്‍കിട ടെക്ക് കമ്പനികള്‍ക്കാണ്. അതിന്റെ നേട്ടം ഇന്ത്യന്‍ മാധ്യമ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്നില്ല. ഈ സാഹചര്യത്തില്‍ പുതിയ നിയമങ്ങള്‍ ഒരുക്കുന്നതിനുള്ള സാഹചര്യം ഗൗരവമായി പരിശോധിച്ചുവരികയാണെന്ന് മന്ത്രി ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.



































Discussion about this post