ആലുവ (എറണാകുളം): ആലുവയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി. കൊല്ലത്തേക്കു പോയ ട്രെയിനാണ് ആലുവ പാലത്തിനു സമീപം പാളം തെറ്റിയത്. രാത്രി 11 മണിയോടെയാണ് സംഭവമെന്നാണ് വിവരം. ട്രെയിനിന്റെ അവസാന രണ്ടു ബോഗികളാണ് പാളത്തിൽ നിന്നും തെന്നിമാറിയത്. ഗതാഗത തടസം ഇന്ന് രാവിലെ 10 മണിയോടെ നീക്കും.
തൃശൂർ ഭാഗത്തുനിന്നും സിമന്റുമായി എത്തിയ ട്രെയിനാണ് പാളം തെറ്റിയത്. ആലുവ റെയിൽവേ സ്റ്റേഷനിലെ മൂന്നാം ട്രാക്കിലേക്ക് കയറുന്നതിനു മുമ്പായിരുന്നു സംഭവം. പാളം മാറുന്ന ഭാഗത്തുവെച്ച് ബോഗികൾ തെന്നിമാറുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല. തൃശൂർ ഭാഗത്തു നിന്നുള്ള ട്രെയിൻ ഗതാഗതം പൂർണമായും തടസപ്പെട്ടു. പാളം തെറ്റിയ ബോഗികൾ മാറ്റി ട്രെയിൻ ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. റെയിൽവേ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.
ഗുഡ്സ് ട്രെയിൻ ആലുവ പാളം തെറ്റിയതിനെ തുടർന്ന് ഇന്ന്(28.1.22) റദ്ദ് ചെയ്ത ട്രെയിനുകൾ:
🔹 ഗുരുവായൂർ തിരുവനന്തപുരം- ഇന്റർസിറ്റി (16341).
🔹 എറണാകുളം-കണ്ണൂർ ഇന്റർസിറ്റി(16305).
🔹 കോട്ടയം-നിലംബുർ എകസ്പ്രെസ്
(16326).
🔹 നിലമ്പുർ- കോട്ടയം എക്സ്പ്രസ്സ്(16325)
🔹 ഗുരുവായൂർ-ഏർണാകുളം എക്സ്പ്രെസ്(06439)
ഭാഗീകമായി റദ്ദ് ചെയ്തവ:
🔹 ഇന്നലെ(27.1.22) പുനലൂർ നിന്ന് പുറപ്പെട്ട ഗുരുവായൂർ എക്സ്പ്രെസ്(16328) തൃപ്പൂണിത്തുറയിൽ സർവീസ് അവസാനിപ്പിച്ചു.
🔹 ഇന്നലെ(27.1.22)ചെന്നൈ എഗ്മോറിൽ നിന്ന് പുറപ്പെട്ട
ഗുരുവായൂർ പ്രതിദിന എക്സ്പ്രെസ്(16127) എറണാകുളത്ത് സർവിസ് അവസാനിപ്പിച്ചു.
Discussion about this post